Entertainment

പവിത്രയെ ചുംബിച്ച് നരേഷ്; വിവാഹവാർത്ത പുറത്തുവിട്ട് താരങ്ങൾ; വിഡിയോ

നടൻ‌ വികെ നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു. ഒന്നിച്ചുള്ള വിഡിയോ പങ്കുവച്ചുകൊണ്ടാണ് സന്തോഷവാർത്ത ഇവർ ആരാധകരെ അറിയിച്ചത്. 2023ൽ വിവാഹിതരാകുമെന്നാണ് ഇവർ പറയുന്നത്. 

ഞങ്ങളുടെ ലോകത്തേക്ക് സ്വാ​ഗതം എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയിൽ ഒന്നിച്ച് കേക്ക് മുറിച്ച് പുതുവർഷത്തിലേക്ക് കടക്കുന്ന നരേഷിനേയും പവിത്രയേയുമാണ് കാണുന്നത്. തുടർന്ന് ഇരുവരും ചുംബിക്കുന്നതും വിഡിയോയിലുണ്ട്. പുതുവർഷത്തിൽ പുതിയ തുടക്കം എല്ലാവരുടേയും പിന്തുണ വേണമെന്നാണ് നരേഷ് കുറിച്ചത്. 

62കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. പവിത്രയും നരേഷും ദീർഘനാളായി പ്രണയത്തിലാണ്. ഇരുവരുടെയും ബന്ധം വലയി വിവാദങ്ങൾക്ക് കാരണമായിരുന്നു. നരേഷിനൊപ്പം ഹോട്ടലിലെത്തിയ പവിത്രയെ ചെരുപ്പുമായി അക്രമിക്കാനെത്തിയ നരേഷിന്റെ മുൻഭാര്യയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കന്നഡ, തെലുങ്ക് സിനിമയിൽ ശ്രദ്ധേയയാണ് പവിത്ര. മഹേഷ് ബാബു നായകനായി എത്തിയ സർക്കാര് വാരി പേട്ട എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നടനും രാഷ്ട്രീയനേതാവുമായ നരേഷ് മഹേഷ് ബാബുവിന്റെ അർധസഹോദരനാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top