Breaking News

നടി തുനിഷ സെറ്റില്‍ തൂങ്ങി മരിച്ച നിലയില്‍, സഹതാരം ഷീസാന്‍ മുഹമ്മദ് ഖാന്‍ അറസ്റ്റില്‍

ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ മരണത്തില്‍ നടന്‍ അറസ്റ്റില്‍. സഹതാരമായ ഷീസാന്‍ മുഹമ്മദ് ഖാനാണ് അറസ്റ്റിലായത്.ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നു. ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ്. തുനിഷയുടെ ആത്മഹത്യാ കുറിപ്പിലും ഷീസാനെതിരെ ആരോപണമുണ്ട്. നടനെ ഇന്ന് വാസൈ കോടതിയില്‍ ഹാജരാക്കും

ഇന്നലെയാണ് ‘അലിബാബ: ദസ്താന്‍ ഇ-കാബുള്‍’ എന്ന സീരിയലിന്റെ സെറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ തുനിഷയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതേ ഷോയില്‍ മുഖ്യകഥാപാത്രമായാണ് ഷീസാന്‍ അഭിനയിക്കുന്നത്. നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

സെറ്റിലെ മേക്കപ്പ് റൂമില്‍ കയറിയ തുനിഷ ഏറെ നേരം കഴിഞ്ഞും പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് കതക് പൊളിച്ച്‌ അകത്തുകയറിയപ്പോഴാണ് തുനിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് ബാലതാരമായാണ് തുനിഷ അഭിനയരംഗത്തേക്ക് എത്തുന്നത്. ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയാണ് നടിയെ ഏറെ ജനപ്രിയയാക്കിയത്. ഫിത്തൂര്‍, ബാര്‍ ബാര്‍ ദേഖോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ തുനിഷ അഭിനയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് വാലാ ലവ്, ഇഷ്‌ക് സുബല്ല, ഗയാബ്, ആഡ് ഷേര്‍ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിംഗ് തുടങ്ങിയ നിരവധി ഷോകളിലും തുനിഷ പങ്കെടുത്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top