Breaking News

കടിയേറ്റാൽ 20 മിനിറ്റിൽ ഹൃദയം നിലയ്ക്കും, ക്രിസ്തുമസ് ട്രീയിൽ കണ്ടെത്തിയത്..

ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ആഘോഷങ്ങൾ ഒരുപാട് സന്തോഷമാണ് എല്ലാവർക്കും പ്രദാനം ചെയ്യുന്നത്. എന്നാൽ ഇവിടെ ആഘോഷം വലിയ ഭയമായി മാറിയ ഒരു സംഭവമാണ്. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ക്രിസ്തുമസ് ട്രീയാണ് ഭയത്തിലേക്ക് എത്തിച്ചത്.ഉ​ഗ്രവിഷമുള്ള ഒരു പാമ്പ് അവരുടെ ക്രിസ്മസ് ട്രീയിൽ ഇടം പിടിച്ചു. 

ബ്ലാക്ക് മാമ്പ പാമ്പിനെയാണ് കുടുംബം ക്രിസ്മസ് ട്രീയിൽ നിന്നും കണ്ടെത്തിയത്. എലാപിഡേ കുടുംബത്തിൽ പെട്ട ഇവ ലോകത്തിലെ തന്നെ ഉ​ഗ്രവിഷമുള്ള പാമ്പുകളിൽ ഒന്നാണ്. ആഫ്രിക്കയുടെ ഭാ​ഗങ്ങളാണ് ഇവയുടെ ജന്മദേശം. ആറരയടി നീളമുള്ള പാമ്പിനെയാണ് കുടുംബം കണ്ടെത്തിയത്.

പാമ്പിന്റെ കടിയേറ്റാൽ ഉടനെ തന്നെ ന്യൂോറടോക്സിൻ പുറത്ത് വിടുന്നു. ഇരുപത് മിനിറ്റിനുള്ളിൽ മനുഷ്യ ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കും എന്നാണ് പറയുന്നത്. എന്നാൽ, നിക്ക് ഇവാൻസ് എന്നൊരാൾ കുടുംബത്തിന് രക്ഷകനായി. അതിനാൽ തന്നെ അവർക്ക് പാമ്പിന്റെ അടുത്ത് പോകേണ്ടി വന്നില്ല. പാമ്പിനെ കണ്ട് ഭയന്ന കുടുംബം നിക്ക് ഇവാൻസിനെയാണ് പാമ്പിനെ എടുത്ത് മാറ്റാൻ വിളിച്ചത്. നിക്ക് അത് വിജയകരമായി പൂർത്തിയാക്കുകയും അതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്ക്കുകയും ചെയ്തു.

സാന്ത എനിക്കുള്ള ക്രിസ്മസ് സമ്മാനം നേരത്തെ തന്നെ തന്നിരുന്നു. എന്നാൽ, എന്റെ വീട്ടിലല്ല. ക്വീൻസ്ബർ​ഗിലുള്ള മറ്റൊരു വീടിന്റെ ക്രിസ്മസ് ട്രീയിൽ എന്നും നിക്ക് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഒപ്പം ബ്ലാക്ക് മാമ്പയുടെ ചിത്രങ്ങളും പങ്ക് വച്ചു. പാമ്പ് പുറത്തായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ തോട്ടം നോക്കുന്നയാളുടെ ശല്യപ്പെടുത്തൽ കാരണം അത് അവിടെ നിന്നും പുറത്ത് കടന്ന് വീടിനകത്ത് കയറി ക്രിസ്മസ് ട്രീയിൽ കയറിയിരിക്കുകയായിരുന്നു എന്നും നിക്ക് പറഞ്ഞു.

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വിഷമുള്ള പാമ്പാണ് ബ്ലാക്ക് മാംബ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top