Breaking News

ഇന്ദ്രജിത്തിന് ഇസ്താംബുളിൽ സര്‍പ്രൈസ് ഒരുക്കി പൂര്‍ണിമ; കണ്ണു നിറഞ്ഞ് താരം; വിഡിയോ

ഇന്ദ്രജിത്തിന് ഇസ്താംബുളിൽ സര്‍പ്രൈസ് ഒരുക്കി പൂര്‍ണിമ.ഇസ്താംബുളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു പൂര്‍ണിമ പിറന്നാൾ ദിനത്തിൽ ആശംസ കുറിച്ചത്. പൂര്‍ണിമയും പൃഥ്വിരാജും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ കുറിച്ചത്.കുറച്ചുദിവസങ്ങളായി തുര്‍ക്കിയില്‍ അവധി ആഘോഷത്തിലാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. പൂര്‍ണിമയുടെ പിറന്നാളും വിവാഹവാര്‍ഷികവുമെല്ലാം ഇവര്‍ തുര്‍ക്കിയിലാണ് ആഘോഷിച്ചത്. ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ ഇന്ദ്രജിത്തിന് പൂര്‍ണിമ നല്‍കി സര്‍പ്രൈസാണ് ആരാധകരുടെ മനം കവരുന്നത്.

ഇസ്താബുളിലെ ഹോട്ടലില്‍ വച്ചാണ് താരം സര്‍പ്രൈസ് ഒരുക്കിയത്. ഇരുവരും ചേര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പിറന്നാള്‍ കേക്കുമായി ഹോട്ടല്‍ ജീവനക്കാര്‍ ഇന്ദ്രജിത്തിനരികിലേക്ക് എത്തുകയായിരുന്നു. പൂര്‍ണിമയുടെ സര്‍പ്രൈസില്‍ ഇന്ദ്രജിത്തിന്റെ കണ്ണ് നിറയുന്നതും വിഡിയോയില്‍ കാണാം. പൂര്‍ണിമ തന്നെയാണ് ഈ മനോഹരനിമിഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top