Bollywood

നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ നടി നോറ ഫത്തേഹി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

Photo:Facebook

ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ഡാന്‍സറും നടിയുമായ നോറ ഫത്തേഹി കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.ദുരുദ്ദേശ്യപരമായ കാരണങ്ങള്‍ നിരത്തി” തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും തന്റെ കരിയര്‍ നശിപ്പിക്കാന്‍ വേണ്ടി ശ്രമിച്ചുവെന്നുമാണ് ഹര്‍ജിയില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ നോറ ആരോപിക്കുന്നത്.

ജാക്വലിന്‍ ഫെര്‍ണാണ്ടസ് ക്രിമിനല്‍ രീതിയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി ജാക്വലിന്‍ നോറയുടെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. സമാന രീതിയിലുള്ള പാശ്ചത്തലത്തില്‍ നിന്നും വന്നവരാണ് രണ്ടുപേരും അതിനാല്‍ തന്നെ ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

തന്റെ സാമ്പത്തികവും സാമൂഹികവും വ്യക്തിപരവുമായ തകര്‍ച്ച ഉറപ്പാക്കാന്‍ ജാക്വലിന്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് നോറ ആരോപിച്ചു. ജാക്വലിന്‍ തനിക്കൊരു ബന്ധവും ഇല്ലാത്ത അവരുടെ ക്രിമിനല്‍ നടപടികളിലേക്ക് തന്‍റെ പേര് വലിച്ചഴയ്ക്കുന്നുവെന്നും. അതുവഴി അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുവെന്നും പരാതി പറയുന്നതായി വാര്‍ത്ത ഏജന്‍സി  പറയുന്നു.

“ജാക്വലിന്‍ ഫെര്‍ണാണ്ടസ് ഒരു അഭിനേത്രിയാണ് കൂടാതെ ചലച്ചിത്രമേഖലയില്‍ സുപരിചിതയാണ്. സുകേഷ് ചന്ദ്രശേഖറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും അവരെ പ്രതിയാക്കിയിട്ടുണ്ട്. ദുരുദ്ദേശ്യപരമായ ചില കാരണങ്ങളാല്‍ പരാതിക്കാരിയെ ക്രിമിനല്‍ രീതിയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ജാക്വലിന്‍ ശ്രമിക്കുന്നു”. നോറ ഫത്തേഹി തന്റെ അഭിഭാഷകന്‍ വിക്രം ചൗഹാന്‍ മുഖേന നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരു നടിയായിരുന്നിട്ടും ജാക്വലിന്‍ തനിക്കെതിരെ തെറ്റായ പ്രസ്താവന നടത്തിയെന്നും ഫത്തേഹി ആരോപിച്ചു. “ഞങ്ങള്‍ ഒരേ രംഗത്ത് ആയതിനാല്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. ഏതൊരു കലാകാരന്റെയും ബിസിനസും അവരുടെ കരിയറും അവരുടെ പ്രശസ്തിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവള്‍ക്ക് പൂര്‍ണ്ണമായി അറിയാം. ഈ പ്രശസ്തി തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് അവര്‍ ശ്രമം നടത്തിയത്. അത്തരം ആക്ഷേപം പരാതിക്കാരന്റെ പ്രശസ്തിക്ക് ഹാനികരമാകുമെന്ന് അവര്‍ക്ക് അറിയാം” നോറയുടെ ഹര്‍ജിയില്‍ പറയുന്നു.

ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഉദ്ധരിച്ച്‌ ചില മാധ്യമ സ്ഥാപനങ്ങളും തനിക്കെതിരെ വാര്‍ത്ത നല്‍കിയെന്ന് നോറ ആരോപിക്കുന്നു. ഈ ഹര്‍ജിയില്‍ ഡിസംബര്‍ 19 ന് അടുത്ത വാദം കേള്‍ക്കാന്‍ കോടതി മാറ്റി. സുകേഷ് ചന്ദ്രശേഖറിന്റെ 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡിസംബര്‍ രണ്ടിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോറ ഫത്തേഹിയെ ചോദ്യം ചെയ്തിരുന്നു.

കേസില്‍ സാക്ഷികളായി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്‍റെും നോറ ഫത്തേഹിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ 7.2 കോടി രൂപയുടെ സ്ഥിരനിക്ഷേപങ്ങള്‍ ഇഡി കണ്ടുകെട്ടിയിരുന്നു, ഈ സമ്മാനങ്ങളും സ്വത്തുക്കളും നടിക്ക് ലഭിച്ചത് സുകേഷിന്‍റെ കുറ്റകൃത്യങ്ങളുടെ വരുമാനമാണെന്നാണ് ഇഡി പറയുന്നു. ഫെബ്രുവരിയില്‍, ചന്ദ്രശേഖറിനെ ബോളിവുഡ് നടിമാര്‍ക്ക് പരിചയപ്പെടുത്തിയ സഹായി പിങ്കി ഇറാനിക്കെതിരെ ഇഡി കേസിലെ അനുബന്ധ കുറ്റപത്രം നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top