കേരളം ഒറ്റക്കെട്ടായി നിന്ന് പൊരുതി ജയിച്ച നൂറ്റാണ്ടിലെ പ്രളയത്തിന്റെ കഥ പറയുന്ന ജൂഡ് ആന്റണി ജോസഫ് ചിത്രം ‘2018’ ന്റെ ടീസര്‍ പുറത്തിറങ്ങി.വേണു കുന്നപ്പിള്ളി, സി.കെ.പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, നരേന്, ലാല്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിനീത് ശ്രീനിവാസന്, സുധീഷ്, അപര്‍ണ ബാലമുരളി, തന്‍വിറാം, ഇന്ദ്രന്‍സ്, ശിവദ, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി തുടങ്ങി 125 ലധികം താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
അഖില്‍ പി ധര്‍മ്മജനാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരന്. ‘എവരിവണ്‍ ഈസ് എ ഹീറോ’ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.