Breaking News

എൻ്റെ കണ്മണിക്ക് പദ്ധതിയുടെ ലോഗോ ലോഞ്ചിംഗ് നിർവഹിച്ച് പത്മശ്രീ എം എ യൂസഫലി; പദ്ധതി നല്ല ചിന്തയാണെന്നും പങ്കാളിയാകുമെന്നും യൂസഫലി

കൊച്ചി: കേരളത്തിലെ നാലായിരത്തിലധികം കേബിൾ ടിവി ഓപ്പറേറ്റർമാർ എന്നതിലുപരി നാലായിരത്തിലധികം കുടുംബങ്ങളുടെ കൂട്ടായ്മയാണ് കേരളവിഷനെന്നും സർക്കാർ ആശുപത്രികളിൽ ജനിച്ചുവീഴുന്ന പാവപ്പെട്ട കുട്ടികൾക്ക് ബേബി കിറ്റ് നൽകുന്ന കേരളവിഷന്റെ എൻറെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് എന്ന പദ്ധതി ഏറ്റവും നല്ല ചിന്തയാണ് നടപ്പിലാക്കുന്നതെന്നും പത്മശ്രീ  എം എ യൂസഫലി. കൊച്ചി നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെൻററിൽ കേരളവിഷൻ ഫിലിം അവാർഡ് ചടങ്ങിന്റെ ഭാഗമായി നടന്ന എൻറെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ലോഗോ ലോഞ്ചിംഗ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളവിഷന്റെ എൻറെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയിൽ തൻറെ പങ്കും ഉണ്ടാകുമെന്നും പദ്ധതിയോട് ചേർന്ന് പ്രവർത്തിക്കുന്നതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നും യൂസഫലി പറഞ്ഞു. 

ലോഗോ പ്രകാശന ചടങ്ങിൽ കെസിബിഎൽ മാനേജിംഗ് ഡയറക്ടർ രാജ്മോഹൻ മാമ്പ്ര, കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് അബൂബക്കർ സിദ്ധിഖ്,കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ വി രാജൻ,സിഡ്കോ പ്രസിഡണ്ട് കെ വിജയകൃഷ്ണൻ, കെസിസിഎൽ ചെയർമാൻ കെ ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top