Breaking News

നടിയെ മകന്‍ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി, മൃതദേഹം പുഴയില്‍ എറിഞ്ഞു; അറസ്റ്റ്

പ്രമുഖ ടെലിവിഷന്‍ താരം വീണാ കപൂറിനെ മകന്‍ തലയ്ക്കടിച്ചുകൊന്ന വാർത്ത ഞെട്ടലോടെയാണ് മിനിസ്ക്രീൻ ലോകം അറിഞ്ഞത്. സ്വത്തു തര്‍ക്കത്തിന്റെ പേരിലായിരുന്നു കൊലപാതകം നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സച്ചിന്‍ കപൂറിനെയും (43) വീട്ടുജോലിക്കാരന്‍ ലാലു കുമാര്‍ മണ്ഡലിനെയും(25) പൊലീസ് അറസ്റ്റു ചെയ്തു. 

മുംബൈയിലെ ജുഹുവിലാണ് സംഭവമുണ്ടായത്. 74കാരിയായ വീണയെ മകന്‍ സച്ചിന്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തുകയും മൃതദേഹം നദിയില്‍ വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ചൊവ്വാഴ്ച രാത്രിയാണ് വീണ കപൂറിനെ കാണാനില്ലെന്ന വിവരം ഇവര്‍ താമസിച്ചിരുന്ന കല്‍പടരു സെസൈറ്റിയിലെ സുരക്ഷ ജീവനക്കാര്‍ ജുഹു പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വീണയുടെ മൊബൈല്‍ ലൊക്കേഷന്‍ സച്ചിന്‍ താമസിക്കുന്ന പന്‍വേലില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സച്ചിനേയും ലാലു കുമാറിനേയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് ഇരുവരും കൊലപാതക വിവരം പങ്കുവച്ചത്. 

വീണയും സച്ചിനും തമ്മില്‍ ഏറെക്കാലമായി പിണക്കത്തിലാണ്. 12 കോടിയുടെ സ്വത്തിന്റെ പേരിലാണ് തര്‍ക്കം. സ്വത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബേസ്ബോള്‍ ബാറ്റുകൊണ്ട് വീണയുടെ തലയ്ക്ക് തുടര്‍ച്ചയായി അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വീട്ടുജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം 90 കിലോമീറ്റര്‍ അകലെയുള്ള കാട്ടിലെ നദിയില്‍ വലിച്ചെറിഞ്ഞെന്നും സച്ചിന്‍ പൊലീസിനോടു പറഞ്ഞു. വീണയുടെ മറ്റൊരു മകന്‍ അമേരിക്കയിലാണ് താമസിക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top