Latest News

കേരളവിഷൻ ഫിലിം അവാർഡിൽ മുഖ്യാതിഥിയായി പത്മശ്രീ എം എ യൂസഫലി, ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ; മന്ത്രി പ്രൊഫ. ആർ ബിന്ദു എൻറെ കൺമണിക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും എം എ യൂസഫലി ലോഗോ ലോഞ്ചിങ്ങും നിർവഹിക്കുന്നു

കൊച്ചി: കേരളവിഷൻ ചാനലിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു ഇന്ന് വൈകിട്ട് കൊച്ചി നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന കേരളവിഷൻ ഫിലിം അവാർഡിൽ മുഖ്യാതിഥിയായി പത്മശ്രീ എം.എ യൂസഫലി പങ്കെടുക്കും. മന്ത്രി വി എൻ വാസവൻ കേരളവിഷൻ ഫിലിം അവാർഡ് 2022 ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മണിക്ക് നടക്കുന്ന എൻറെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പ്രൊഫ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.കേരളവിഷൻ ഫിലിം അവാർഡിലെ മുഖ്യാതിഥിയും വ്യവസായ പ്രമുഖനും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട പത്മശ്രീ എം എ യൂസഫലി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൻറെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ലോഗോ ലോഞ്ചിങ്ങും നടത്തും .കേരളവിഷന്റെ ജീവകാരുണ്യ പദ്ധതിയായ എൻറെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ജനിക്കുന്ന നവജാത ശിശുക്കൾക്ക് സൗജന്യമായി ബേബി കിറ്റ് നൽകുന്ന പദ്ധതിയാണ്.

കേരള വിഷൻ ഫിലിം അവാർഡ് ചടങ്ങിൽ മലയാള സിനിമയിലെ ഭീഷ്മാചാര്യനായ മധുവിനെ ചലച്ചിത്ര രംഗത്ത് 60 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ആദരിക്കുകയും ഒപ്പം സംവിധായകൻ പി ചന്ദ്രകുമാറിനെയും ആദരിക്കുന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖരായ ഹരിഹരൻ ,സത്യൻ അന്തിക്കാട്,കമൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകനും സംവിധായകനും ആയ നാദിർഷ അവതരിപ്പിക്കുന്ന നാദിർഷോ എന്ന മെഗാഷോയും,നടൻ ഹരീഷ് കണാരൻ്റെ കോമഡി ഷോ,നടി അനുമോളും സംഘവും അവതരിപ്പിക്കുന്ന നൃത്ത വിസ്മയം, എന്റർടൈൻമെന്റ് കോമഡി മെഗാ ഷോയും ഉണ്ടായിരിക്കുന്നതാണ്.

നടൻ ഹരീഷ് കണാരൻ്റെ കോമഡി ഷോ

നടി അനുമോളും സംഘവും അവതരിപ്പിക്കുന്ന നൃത്ത വിസ്മയം

എന്റർടൈൻമെന്റ് കോമഡി മെഗാ ഷോയും ഉണ്ടായിരിക്കുന്നതാണ്.

മലയാള സിനിമയിൽ നിന്ന് ലഭിച്ച 80 ചിത്രങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളിൽനിന്നായി 33 അവാർഡുകളാണ് നൽകുന്നത്.

പ്രശസ്ത സംവിധായകൻ മോഹൻ ചെയർമാൻ ആയിട്ടുള്ള ജൂറി ആണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top