ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ ചിലന്തിയെ കണ്ടെത്തിയെന്ന് പരാതി.തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യക്കുപ്പിയിലാണ് ചിലന്തിയെ കണ്ടെത്തിയതെന്ന് പരാതിയില്‍ പറയുന്നു. മദ്യം വാങ്ങിയയാള്‍ കുപ്പി തിരികെ ഷോപ്പില്‍ ഏല്‍പ്പിച്ചു.
കഴിഞ്ഞ ദിവസം മദ്യം വാങ്ങിയ ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ബെക്കാര്‍ഡി ലെമന്‍ എന്ന ബ്രാന്‍ഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത്. മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടര്‍ന്ന് മദ്യംക്കുപ്പി പൊട്ടിക്കാതെ തന്നെ വാങ്ങിയ ഔട്ട്ലെറ്റില് തിരികെ ഏല്‍പ്പിച്ചു. ഈ മദ്യക്കുപ്പി ഇപ്പോഴും പവര്‍ഹൌസ് റോഡിലെ ഔട്ട്ലെറ്റിലുണ്ട്. എന്നാല്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് മദ്യം വില്പനയ്ക്കായി എത്തിച്ചതെന്നാണ് ബെവ്കോ ഉദ്യോഗസ്ഥര്‍ പറയുന്നത്.