Breaking News

ഓക്സ്ഫഡ് വേഡ് ഓഫ് ദി ഇയര്‍ തെരഞ്ഞെടുത്തു, 2022ലെ വാക്ക് അറിയാം

പൊതുജനാഭിപ്രായത്തിലൂടെ കണ്ടെത്തുന്ന ആദ്യത്തെ ഓക്സ്ഫഡ് വേഡ് ഓഫ് ദി ഇയര്‍ ആയി ഗോബ്ലിന്‍ മോഡ് എന്ന വാക്ക് തെരഞ്ഞെടുത്തു.സ്വന്തം സന്തോഷത്തിന് മാത്രം വില കല്പിക്കുന്ന, അലസമായ അല്ലെങ്കില്‍ അത്യാഗ്രഹമായ പെരുമാറ്റത്തെയാണ് ഈ വാക്ക് അര്‍ത്ഥമാക്കുന്നത്.

മൂന്ന് വാക്കുകളില്‍ നിന്നാണ് ഈ പദം തെരെഞ്ഞെടുത്തത്. ഗോബ്ബിന്‍ മോഡിന് ലഭിച്ച 318,956 വോട്ടുകള്‍ മൊത്തം വോട്ടിന്റെ 93% ആണ്. രണ്ടാം സ്ഥാനം ലഭിച്ച മെറ്റാ വേഴ്സ് എന്ന വാക്കിന് 14,484 വോട്ടുകള്‍ ലഭിച്ചു. 8,639 വോട്ടുകള്‍ നേടിയ # ഐ സ്റ്റാന്‍ഡ് വിത്ത് എന്ന വാക്കാണ് മൂന്നാം സ്ഥാനത്ത്.

സാമൂഹിക മാനദണ്ഡങ്ങളെയോ പ്രതീക്ഷകളെയോ നിരാകരിക്കുന്ന വിധത്തില്‍ മടിയും അലസതയും അത്യാഗ്രഹത്തോടെയുമുള്ള ഒരു തരം പെരുമാറ്റം എന്നാണ് ഓക്സ്ഫഡ് യുണിവേഴ്സിറ്റി പ്രസ് ഗോബ്ലിന്‍ മോഡ് എന്ന പദത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനം. 2009ല്‍ ഈ പദം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ മുമ്പുണ്ടായിരുന്ന ജീവിതരീതിയിലേക്ക് മടങ്ങാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ആളുകള്‍ തിരിച്ചറിഞ്ഞതോടെ ഈ പദത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുകയും അത് ജനകീയമാകുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top