Breaking News

വിലക്ക് തുടരുമെന്ന് ഫിലിം ചേംബര്‍, നിയമനടപടിയിലേക്കെന്ന് സംവിധായകന്‍

ഹിഗ്വിറ്റ സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ ഹേമന്ദ് ജി നായര്‍.കൊച്ചിയില്‍ ഫിലിം ചേബറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഹേമന്ദ്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ചേംബറിന്റെ ആവശ്യം അംഗീകരിക്കാന്‍ സംവിധായകന്‍ തയ്യാറാകാത്തതിനാല്‍ വിലക്കുമായി മുന്നോട്ട് നീങ്ങുകയാണെെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. എന്‍ എസ് മാധവന്റെ അനുമതിയോടുകൂടി മാത്രമേ പേര് അനുവദിക്കൂവെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. 

ഹിഗ്വിറ്റ എന്ന ചെറുകഥ മോഷ്ടിച്ചുവെന്നാരോപിച്ച്‌ എന്‍ എസ് മാധവന്‍ ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സിനിമയും ചെറുകഥയുമായി യാതൊരുവിധ ബന്ധവും ഇല്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ചെറുകഥയും സിനിമയുടെ ഉപസംഹാരവും അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ചക്കിടെ കൊണ്ടുവന്നിരുന്നു. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. എന്‍ എസ് മാധവന്റെ കഥയുമായി സിനിമക്ക് ബന്ധമില്ല. ചെറുകഥയും സിനിമയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. നിസഹായരാണെന്നാണ് ഫിലിം ചേംബര്‍ പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഥാ മോഷണം എന്ന രീതിയിലേക്കുള്ള ചര്‍ച്ചകള്‍ വേദനാജനകമാണെന്നും ഈ പേരുമായി മാത്രമേ മുന്നോട്ടുപോകൂ എന്നും ഹേമന്ദ് പറഞ്ഞു. ഇതിനായി നിയമപരമായി ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top