Breaking News

ഒടിടി റിലീസ് ആറാഴ്ചയ്ക്ക് ശേഷം മതി, അംഗീകരിക്കാത്ത നടീനടന്മാരുമായി സഹകരിക്കില്ല: തിയറ്റര്‍ ഉടമകള്‍

റിലീസ് ചെയ്ത് 42 ദിവസങ്ങള്‍ക്കുള്ളില്‍ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍ക്കെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടന.അത്തരം ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുമായും നടീനടന്മാരുമായും വിതരണക്കാരുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.

റിലീസ് ചെയ്ത് 42 ദിവസങ്ങള്‍ക്കുള്ളില്‍ ഒടിടിയില്‍ ചില ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നതായി ആരോപിച്ചാണ് ഫിയോക് നടപടികള്‍ കടുപ്പിച്ചത്. ജനുവരി ഒന്നുമുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്ന് ഫിയോക് അറിയിച്ചു. 

ഇതിന്റെ ഭാഗമായി സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകള്‍ക്കും കത്ത് നല്‍കും. ഇത് അംഗീകരിക്കാത്ത നിര്‍മ്മാതാക്കളുമായും നടീനടന്മാരുമായും വിതരണക്കാരുമായും സഹകരിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top