Breaking News

ബോട്ടിന് സമീപത്ത് ചുറ്റിപ്പറ്റി കൂറ്റന്‍ തിമിംഗലങ്ങള്‍; കൈ നീട്ടി തൊടാന്‍ ശ്രമിച്ച്‌ സഞ്ചാരികള്‍; അത്യപൂർവ്വ കാഴ്ച

സമുദ്രത്തിലെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.മെക്സിക്കോയിലെ ബാജാ കലിഫോര്‍ണിയയില്‍ ബോട്ട് യാത്രയ്ക്കിറങ്ങിയ ഒരു കൂട്ടം സഞ്ചാരികള്‍ക്ക് സമുദ്രം കാത്തു വച്ചത് അവരുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

കൂറ്റന്‍ തിമിംഗലങ്ങള്‍ ഇവരുടെ ബോട്ടിന് അരികിലേക്ക് എത്തിയതാണ് ശ്രദ്ധേയമായത്. ഗ്രേ വിഭാഗത്തില്‍പ്പെട്ട തിമിംഗലക്കൂട്ടമാണ് ബോട്ടിനരികിലെത്തിയത്. അത്യപൂര്‍വ കാഴ്ച നേരില്‍ കണ്ടപ്പോള്‍ ബോട്ടിലിരുന്ന പലരും അതിനെ കൈനീട്ടി തൊടാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ബ്യൂട്ടിഫുള്‍ എര്‍ത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഭീമാകാരന്മാരായ തിമിംഗലങ്ങള്‍ ബോട്ടിനടിയില്‍ കൂടി നീന്തി നീങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. തുറന്ന ബോട്ടില്‍ നിന്നു ഈ കാഴ്ചകള്‍ കണ്ട് ആസ്വദിക്കുകയാണ് യാത്രക്കാര്‍.ഡിസംബര്‍ മാസം മുതല്‍ ഏപ്രില്‍ വരെ ആര്‍ട്ടിക്കില്‍ നിന്നും ബാജാ കലിഫോര്‍ണിയയിലേക്ക് തിമിംഗലങ്ങള്‍ പ്രജനനത്തിനായി എത്താറുണ്ട്. ഇവിടെയെത്തുമ്ബോള്‍ മാത്രമാണ് ഇവ മനുഷ്യനുമായി അടുത്തിടപഴകുന്നത്. ഈ സമയത്ത് അവ ബോട്ടുകള്‍ക്ക് തൊട്ടരികിലേക്ക് മടികൂടാതെ എത്തുകയും ബോട്ടില്‍ ശരീരം ഉരസുകയും ജലോപരിതലത്തിലേക്ക് ഉയര്‍ന്നു വരികയുമെല്ലാം ചെയ്യും. ഇതേ രീതിയില്‍ ബോട്ടിനരികിലേക്കെത്തിയതാണ് ഈ തിമിംഗലങ്ങളും.

ദൃശ്യം സമൂഹമാധ്യമങ്ങളിലെത്തിയതോടെ വ്യത്യസ്ത രീതിയിലാണ് ആളുകള്‍ പ്രതികരണങ്ങള്‍ അറിയിക്കുന്നത്. അതിമനോഹരമായ കാഴ്ചയാണെന്നും ബോട്ട് യാത്രക്കാര്‍ക്ക് ഏറെ ഭാഗ്യമുണ്ടെന്നും ഒരു കൂട്ടര്‍ പ്രതികരിക്കുന്നു. ചിലര്‍ ഭയത്തോടെയാണ് ഇത് കാണുന്നത്. മനുഷ്യരുടെ സാമീപ്യം മനസിലാക്കിയിട്ടും അവ ആക്രമിക്കാന്‍ മുതിരാതെ ശാന്തരായി നീങ്ങിയതില്‍ അദ്ഭുതപ്പെടുന്നവരുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top