Breaking News

ക്ഷേത്രത്തിലെ ആന പ്രതിമക്കിടയില്‍ കുടുങ്ങി വിശ്വാസി; വീഡിയോ വൈറല്‍

വിവിധങ്ങളായ മതങ്ങളും സംസ്കാരങ്ങളും കൊണ്ട് സമ്പന്നമാണ് ഭാരതം.ദൈവാനുഗ്രഹം തേടി വിശ്വാസികള്‍ പലപ്പോഴും ധാരാളം ക്ഷേത്രങ്ങളും പള്ളികളും മറ്റും സന്ദര്‍ശിക്കാറുണ്ട്. ദൈവപ്രീതിക്കായി ഇക്കൂട്ടരില്‍ ചിലര്‍ എന്തും ചെയ്യാന്‍ ശ്രമിക്കുന്നതും കാണാം. അത്തരത്തില്‍ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്.

ഗുജറാത്തിലെ ഒരുക്ഷേത്രത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ക്ഷേത്രത്തിലെ ആനയുടെ പ്രതിമക്കിടയില്‍ കുടുങ്ങിയ ഒരു ഭക്തന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആനയുടെ അടിയിലൂടെ കടന്നാല്‍ ദൈവപ്രീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാവ് അത് ചെയ്യുന്നത്. എന്നാല്‍ ആനയുടെ പ്രതിമക്ക് അടിയിലൂടെ കടക്കുന്നതിനിടെ യുവാവ് അതിനിടയില്‍ കുടുങ്ങുന്നു. ആകാവുന്ന ശ്രമങ്ങള്‍ എല്ലാ നടത്തിയിട്ടും അയാള്‍ക്ക് അതില്‍ നിന്ന് പുറത്ത് കടക്കാനാകുന്നില്ല. ക്ഷേത്രത്തിലെത്തിയ മറ്റ് ഭക്തരും പൂജാരിയും അയാളെ പുറത്ത് കടക്കാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ അദ്ദേഹം ആനക്കിടയില്‍ നിന്ന് പുറത്തെത്തിയോ എന്നത് വീഡിയോയില്‍ വ്യക്തമല്ല. ഇതിനകം ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടത്. ഏതുതരത്തിലുള്ള അമിത ഭക്തിയും ആരോഗ്യത്തിന് ഹാനികരം എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കിട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top