പുതിയ ചിത്രത്തിന്റെ സ്റ്റില്ലുകള്‍ പങ്കുവച്ച് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. അജിത്തിന്റെയും മഞ്ജു വാര്യരുടെയും തുനിവിലെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടി കഴിഞ്ഞിരുന്നു.മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക.
ത്രില്ലര്‍ ഗണത്തില്‍പ്പെട്ട തുനിവ് ജനുവരിയില്‍ പൊങ്കല്‍ റിലീസായാണ് എത്തുന്നത്.ഒരു ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രമേയം. അജിത്തും മഞ്ജു വാര്യരും സംഘവുമാണ് മോഷണത്തിന് പിന്നില്‍. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കുശേഷം എച്ച്. വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രം ബോണി കപൂര്‍ ആണ് നിര്‍മ്മാണം.