ബോളിവുഡ് താരം ഷാറുഖ് ഖാന് ഉംറ നിര്‍വഹിച്ചു. സൗദി അറേബ്യയിലെ സിനിമാ ചിത്രീകരണത്തിന് ശേഷമാണ് താരം മക്കയിലെത്തി ഉംറ ചെയ്തത്.ദുന്‍കി എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് കിംഗ് ഖാന് സൗദിയിലെത്തിയത്. ഉംറ നിര്‍വഹിച്ചതിന് ശേഷം താരം ജിദ്ദയില്‍ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കും.
ഷാറുഖ് ഖാന് ഉംറ നിര്‍വഹിക്കാനെത്തിയ ദൃശ്യങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്്. ‘അദ്ദേഹത്തിന്റെ പ്രാർത്ഥന അല്ലാഹു കേള്‍ക്കട്ടെ. അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടെ’- ഒരു ആരാധകന് കുറിച്ചു. ഹജ്ജ് ചെയ്യുകയെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് ഷാറുഖ് ഖാന് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മകന് അബ്രാമിനും മകള്‍ സുഹാനയ്ക്കുമൊപ്പം ഹജ്ജ് ചെയ്യാനാണ് ആഗ്രഹമെന്നാണ് ഷാറുഖ് അന്ന് പറഞ്ഞത്.