Breaking News

സ്കൂളിലേക്കിറങ്ങി കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി

 ഇടുക്കി:ഏലപ്പാറ സ്കൂളിലേക്ക് വീട്ടിൽ നിന്നിറങ്ങി കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. കട്ടപ്പനയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.ഇടുക്കി ചപ്പാത്ത് ആറാം മൈല്‍ സ്വദേശി ജെയിംസിന്‍റെ മകള്‍ അര്‍ച്ചന, ചീന്തലാര്‍ സ്വദേശി രാമചന്ദ്രന്റെ മകള്‍ അഹല്യ എന്നിവരെയാണ് കണ്ടെത്തിയത്. ഏലപ്പാറ പഞ്ചായത്ത് ഹൈസ്കുളില്‍ പഠിക്കുന്ന ഇരുവരെയും തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നു.

പത്തിലും ഒമ്പതിലും പഠിക്കുന്ന ഇവര്‍ തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു.സ്കൂളില്‍ രാവിലെ ഹാജരെടുത്ത ശേഷം വരാത്ത കുട്ടികളുടെ വിവരം രക്ഷിതാക്കളെ അറിയിക്കും. തിങ്കളാഴ്ച ക്ലാസ് ടീച്ചര്‍ ഹാജര്‍ എടുത്ത ശേഷം രക്ഷിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. കുട്ടികള്‍ പതിവ് പോലെ സ്കൂളിലേക്ക് പോയിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്.

ഉടന്‍ തന്നെ സ്കൂള്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. പീരുമേട് പൊലീസിലും വിവരം അറിയിച്ചു.പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കട്ടപ്പനയിൽ നിന്നും കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top