കൊല്ലം മൈലക്കാട് ദേശീയപാതയില്‍ ലോറി ഇടിച്ച് അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ സ്കൂളിലാക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചാത്തന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഗൗരി.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയ്ലറില് തട്ടി ഇരുവരും ടയറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഗോപകുമാര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കൊട്ടിയത്തെ ആശുപത്രിയില്‍ വെച്ചാണ് ഗൗരി മരിച്ചത്.