Breaking News

വിവാഹപ്പിറ്റേന്ന് നവവധു വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

പാലക്കാട്: വിവാഹപ്പിറ്റേന്ന് യുവതിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുതലമട ചെമ്മണാമ്പതി സ്വദേശി നന്ദിനിയാണ് മരിച്ചത്.അതേസമയം മരണകാരണം അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. നന്ദിനിയുടെ ഇഷ്ടപ്രകാരമാണ് വിവാഹം നടത്തിയത്. മറ്റു പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

പഴനി സ്വാമിയുടെയും പൊന്നാത്താളിന്റെയും മകളായ നന്ദിനിയുടെ വിവാഹം പൊള്ളാച്ചി കാളിയാപുരം സ്വദേശി കവിനുമായി ഞായറാഴ്ചയാണ് നടന്നത്. വധുവിന്റെ വീട്ടില്‍ വച്ച്‌ നടന്ന വിവാഹത്തിനു ശേഷം ആചാര പ്രകാരം വധുവിന്റെ വീട്ടിലാണ് വരന്‍ താമസിച്ചത്.

തിങ്കളാഴ്ച വൈകീട്ട് നന്ദിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 5.30 ഓടെ സമീപത്തെ തോട്ടത്തില്‍ നന്ദിനിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല. ചാണകത്തില്‍ കലര്‍ത്തുന്ന മഞ്ഞ നിറത്തിലുള്ള വിഷപ്പൊടി നന്ദിനി അകത്തേക്ക് കഴിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. വിഷം അകത്ത് ചെന്നാണ് മരണമെന്നാണ് കൊല്ലങ്കോട് പൊലീസിന്റെയും പ്രാഥമിക നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top