Ernakulam

യൂത്ത് കോൺഗ്രസ് ഓണാഘോഷ പരിപാടികളുടെ സമാപനം ഇന്ന്, വൈകിട്ട് സമ്മാനദാനവും മെഗാഷോ with ഡിജെയും

കൊച്ചി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിവിധ യുവജനക്ലബ്ബുകളെയും സംഘടനകളെയും യൂത്ത് അസോസിയേഷനുകളെയും ഉൾപ്പെടുത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്ക് ഇന്ന് സമാപനം. രണ്ടുമാസം നീണ്ടുനിന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി എഴുപതിൽപരം ഇനങ്ങളിലെ കലാകായിക മത്സരങ്ങൾ ആണ് നടത്തിയത്. ഓരോ ഇനത്തിലും വ്യക്തിഗത സമ്മാനങ്ങൾ കൂടാതെ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ചാമ്പ്യൻ ക്ലബ്ബിന്/അസോസിയേഷന് ഒരു ലക്ഷം രൂപ ബിഗ് പ്രൈസ് മണിയും നൽകുന്നുണ്ട്. സമാപന ചടങ്ങുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 മണിക്ക് ഷാഫി പറമ്പിൽ എംഎൽഎ നിർവഹിക്കും. കടയിരുപ്പ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന സമാപന ചടങ്ങിൽ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും തുടർന്ന് മെഗാ ഷോ വിത്ത് ഡിജെയും സംഘടിപ്പിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top