Latest News

മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവില്‍ ജീവനൊടുക്കി: സഹപാഠിക്കെതിരെ കേസ്

മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ത്ഥിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.22-കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച സംഭവത്തിലാണ് സഹപാഠിയും മലയാളിയുമായ അല്‍ത്താഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

തൃശൂര്‍ ഇളന്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്പിൽ വീട്ടില്‍ ബാബുവിന്റെ മകളാണ് ഭുവന. മംഗളൂരുവില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചു വന്ന വീട്ടിലാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. ബെല്‍മേട്ട യേനപ്പോയ കോളജിലെ ഫോറന്‍സിക് സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഭുവന. വെള്ളിയാഴ്ച വൈകിട്ടാണ് ഭുവന ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യയ്‌ക്ക് മുൻപ് ഭുവന വീട്ടുകാര്‍ക്ക് അയച്ച സന്ദേശമാണ് നിര്‍ണായകമായത്.

തന്റെ മരണത്തിന് ഉത്തരവാദി അല്‍ത്താഫ് ആണെന്നും എവിടെയെങ്കിലും പോയി ചത്തുകളയാന്‍ അല്‍ത്താഫ് പറഞ്ഞതായും ഭുവന അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഭുവനയുടെ മരണത്തെ തുടര്‍ന്ന് സഹപാഠിയും ആലപ്പുഴ സ്വദേശിയുമായ അല്‍ത്താഫിനെതിരെ പോലീസ് അന്വേഷണം ആരംഭിക്കുകയും, തുടര്‍ന്ന് പാണ്ഡേശ്വരം പോലീസ് അല്‍ത്താഫിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top