Breaking News

ഐഎസ്എലില്‍  ബ്ലാസ്‌റ്റേഴ്‌സിന് ജയത്തോടെ തുടക്കം

കൊച്ചി: ഐഎസ്എലില്‍  ബ്ലാസ്‌റ്റേഴ്‌സിന് ജയത്തോടെ തുടക്കം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ്  ഈസ്റ്റ് ബംഗാളിനെതിരെ  ആദ്യ മത്സരത്തില്‍ ജയിച്ചത് .  71 ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയിയത്.  82 ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്നിയിലൂടെ ലീഡുയര്‍ത്തി .ഇതിനിടെ അലക്‌സ് ലിമയിലൂടെ ഒരു ഗോള്‍ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിച്ചു. എന്നാല്‍, 89 ാം മിനിറ്റില്‍ രണ്ടാം ഗോളുമായി ഇവാന്‍ കലിയുഷ്നി  വീണ്ടും  ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിക്കുകയായിരുന്നു.

കളി തുടങ്ങിയത് മുതല്‍ ഇരു ടീമുകള്‍ ആക്രമിച്ച്‌ തുടങ്ങി. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ വന്നില്ല.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിക്കുക എന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സ് നയം. രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്‌സിന് ഗോളിനടുത്തെത്തി. 53ാം മിനിറ്റില്‍ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് സൃഷ്ടിച്ച ആദ്യത്തെ ഏറ്റവും മികച്ച അവസരം വന്നു. എന്നാല്‍ അഡ്രിയാന്‍ ലൂണയ്ക്ക് ഗോളാക്കാന്‍ സാധിച്ചില്ല. 

72ാം മിനിറ്റിലാണ് കാത്തിരുന്ന ഗോളിന്റെ പിറവി. ഹര്‍മന്‍ജോത് ഖബ്ര നല്‍കിയ ലോങ് ബോള്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ മറികടന്ന് ലൂണയുടെ കാലില്‍. ലൂണയുടെ ഡൈവിങ് ഫിനിഷ് സീസണിലെ ആദ്യ ഗോളായി മാറി. 

പിന്നാലെ ഇവാന്‍ കലിയുഷ്‌നിയെ വുകുമനോവിച് കളത്തിലിറക്കി. താരത്തിന് വരവ് കളിയുടെ താളം തന്നെ മാറ്റി. ഇറങ്ങിയതിന് പിന്നാലെ കലിയുഷ്‌നിയുടെ ഒരു മാന്തിക മുന്നേറ്റം. ഒറ്റയ്ക്ക് മുന്നേറിയ താരം വല ചലിപ്പിച്ചു. ആദ്യ ഗോള്‍ നേടി പത്ത് മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു ഈ ഗോളിന്റെ പിറവി. 

88ാം മിനിറ്റില്‍ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ കലിയുഷ്‌നി നിര്‍ത്താന്‍ ഉദ്ദേശിച്ചില്ലായിരുന്നു. 89ാം മിനിറ്റില്‍ താരം തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോളും വലയിലാക്കി ജയം ഉറപ്പാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top