തിരുവനന്തപുരം:അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും.സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തലശ്ശേരിയില്‍ നടത്തും.
സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററില്‍ പാര്‍ട്ടി പതാക താഴ്ത്തി കെട്ടി. ശനിയാഴ്ച വൈകുന്നേരം രാത്രി ഏഴുമണിയോടെയായിരുന്നു അന്ത്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനം മാറ്റിവച്ചു. മുഖ്യമന്ത്രി നാളെ കണ്ണൂരിലെത്തും.