Breaking News

നിരോധിത സംഘടനയുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് കെ സുരേന്ദ്രൻ; ആരോപണം തള്ളി ഐഎൻഎൽ

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടന റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ഇന്ത്യന്‍ നാഷണല്‍ ലീഗു( ഐ എന്‍ എല്‍) മായി ബന്ധമുണ്ടെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.നിരോധിത സംഘടനയുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഹമ്മദ് ദേവര്‍കോവിലും ഐ എന്‍ എല്‍ നേതാവ് പ്രൊഫ മുഹമ്മദ് സുലൈമാനും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്തിരുന്നവരാണ്. ഇത്തരത്തില്‍ രാജ്യത്ത് നിരോധിച്ച ഒരു സംഘടനയുടെ നേതൃസ്ഥാനത്തിരുന്നയാള്‍ക്ക് എങ്ങനെ മന്ത്രിയായി തുടരാനാകുമെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഐ എന്‍ എല്ലിനെ ഇടതുമുന്നണി ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.

അതേസമയം, ബി ജെ പിയുടെ ആരോപണം ഐ എന്‍ എല്‍ തള്ളി. ഐ എന്‍ എല്ലിന് റിഹാബ് ഫൗണ്ടേഷനുമായി യാതൊരു ബന്ധവുമില്ലെന്നും കെ സുരേന്ദ്രന്‍ എന്തിനാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് മനസിലാകുന്നില്ലെന്നും ഐ എന്‍ എല്‍ നേതാവ് കാസിം ഇരിക്കൂര്‍ പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top