കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.രാവിലെ പതിനൊന്നിന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍വച്ചാണ് ചോദ്യം ചെയ്യല്‍.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയ്ക്ക് മുന്‍പാകെ ഹാജരാകുമെന്ന് സുരേന്ദ്രന് അറിയിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നല്‍കുകയും ചെയ്തെന്നാണ് കേസ്.
തനിക്ക് രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല്‍ ഫോണും ലഭിച്ചെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.നിലവില്‍ സുരേന്ദ്രന് മാത്രമാണ് കേസിലെ ഏക പ്രതി. ഐ പി സി 171 B, E വകുപ്പുകള്‍ പ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.