തിരുവനന്തപുരം: ഫേസ് ബുക്ക് ലൈവ് ഓണാക്കി യുവാവ്ആത്മഹത്യ ചെയ്തു. ശ്രീവരാഹം സ്വദേശി 39 വയസുള്ള ക്യാമറമാന് രാജ്മോഹനാണ് തൂങ്ങി മരിച്ചത്.കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണം. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നാട്ടുകാരെയും ബന്ധുക്കളേയും ഞെട്ടിച്ച ആത്മഹത്യ. ഭാര്യ മീനുവുമായി മാസങ്ങളായി അകന്നുകഴിയുകയായിരുന്നു രാജ്മോഹന്‍.
ഇന്നലെ ഉച്ചയ്ക്ക് ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം പാപ്പനംകോട് കരുമത്തെ ബന്ധു വീട്ടിലെത്തിയ ശേഷമാണ് ഫേസ്ബുക്ക് ലൈവ് ഓണ്‍ ചെയ്ത് രാജ്മോഹന്‍ ആത്മഹത്യ ചെയ്തത്.സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് ഭാര്യ മീന. നാലുവയസുള്ള മകളുണ്ട്