Alappuzha

കെഎസ്ആർടിസി ബസ് സൈക്കിളിൻ്റെ ഹാൻഡിലിൽ തട്ടി, ബ്യൂട്ടീഷന് ദാരുണാന്ത്യം

കെഎസ്ആർടിസി ബസ് ഇടിച്ചു യുപി സ്വദേശിയായ യുവാവ് മരിച്ചു. ബ്യൂട്ടി പാർലർ ജീവനക്കാരൻ ഉത്തർപ്രദേശ് ഹാമ്പൽ ഗോവിന്ദ്പുർ സ്വദേശി സെയ്ഫ് അലിയാണ് (27) മരിച്ചത്. ആലപ്പുഴ കൊട്ടാരപ്പാലത്തിന്റെ വടക്കേക്കരയിൽ ഇന്നലെ 3 മണിയോടെ ആയിരുന്നു അപകടം.  

ആലപ്പുഴ കൊട്ടാരപ്പാലത്ത് പ്രവര്‍ത്തിക്കുന്ന മെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു സെയ്ഫ് അലി. ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തു നിന്നും സൈക്കിളില്‍ തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. സൈക്കിളില്‍ പോവുന്നതിനിടെ ഇതേദിശയിലൂടെ എത്തിയ കെഎസ്‌ആര്‍ടിസി ബസ് ഹാന്‍ഡിലില്‍ തട്ടുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക്​ തെറിച്ചുവീണ്​​ ഗുരുതര പരിക്കേറ്റ ഇയാളെ ഉടനേ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോപ്പുംപടിയില്‍ നിന്ന്​ ആലപ്പുഴയി​ലെത്തി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക്​ പോയ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസ്സാണ് അലിയെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു”

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top