Breaking News

ഗാനരചയിതാവ് കബിലന്റെ മകള്‍ മരിച്ചനിലയില്‍; മൂന്നാംനിലയിലെ മുറിയിൽ മൃതദേഹം

ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകള്‍ തൂരിഗൈ (28) യെ മരിച്ച നിലയില്‍ കണ്ടെത്തി. അരുമ്പാക്കം എം.എം.ഡി.എ. കോളനി തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

എം.ബി.എ.ക്കാരിയായ തൂരിഗൈ ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമാണ്. ഏതാനും തമിഴ് സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ചു. സ്ത്രീകള്‍ക്കായി ഡിജിറ്റല്‍ മാസികയും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മദ്രാസ് ഐ.ഐ.ടി.യില്‍ അവാര്‍ഡുദാനച്ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു.”2001 മുതല്‍ തമിഴില്‍ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലന്‍. കാര്‍ത്തിക് രാജ സംഗീതം നിര്‍വഹിച്ച ‘പിശാസ് 2’ എന്ന ചിത്രത്തിനാണ് അദ്ദേഹം ഒടുവില്‍ ഗാനരചന നിര്‍വഹിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top