Breaking News

ആടിനെ അഴിക്കാന്‍ പോകവേ തെരുവുനായ ആക്രമണം, വിദ്യാർഥിനിയുടെ മുഖത്തും തുടയിലും കടിയേറ്റു

വയനാട്ടിൽ വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. പടിഞ്ഞാറത്തറയില്‍ ആദിവാസി വിദ്യാര്‍ഥിനിക്കാണ് നായയുടെ കടിയേറ്റത്.പടിഞ്ഞാറത്തറയില്‍ ആദിവാസി വിദ്യാര്‍ഥിനിക്കാണ് നായയുടെ കടിയേറ്റത്.മാടത്തുംപാറ കോളനിയിലെ സുമിത്ര ആശുപത്രിയില്‍ ചികിത്സ തേടി.

വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്. സുമിത്രയുടെ മുഖത്തും തുടയിലുമാണ് കടിയേറ്റത്. കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തരിയോട് ഗവ. ഹൈസ്‌ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുമിത്ര.

കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top