Breaking News

കാറും ബസും കൂട്ടിയിടിച്ച്‌ കുട്ടിയടക്കം നാല് മലയാളികൾ മരിച്ചു

 ചെന്നൈ:ദിണ്ടികലില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കാറും ബസും കൂട്ടിയിടിച്ച്‌ കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.ദിണ്ടികലിന് സമീപം പന്നായിപ്പട്ടിയിലാണ് അപകടമുണ്ടായത്.

തിരുവനന്തപുരം ചാല സ്വദേശികളായ അശോകന്‍, ഭാര്യ ശൈലജ, ഇവരുടെ കൊച്ചുമകന്‍ ആരവ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മറ്റൊരാള്‍ക്ക് ​ഗുരുതര പരിക്കുണ്ട്.

കുഞ്ഞിന്റെ നേര്‍ച്ചയ്ക്കായി പഴനിയില‍േക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാറിന്റെ ടയര്‍ പൊട്ടി എതിരേ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top