Breaking News

താമരക്കുളത്തില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു

വയനാട്: രണ്ടര വയസ്സുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതിമാരുടെ ഏക മകള്‍ ഷഹദ ഫാത്തിമ (രണ്ടര) യാണ് മരണപ്പെട്ടത്.

ഹാഷിമിന്റെ ബന്ധുവായ പനമരം ഹൈസ്‌ക്കൂള്‍ റോഡിലെ പുതിയപുരയില്‍ ഖാലിദ് ഞായറാഴ് മരണപ്പെട്ടിരുന്നു. ഇവിടെ വച്ച്‌ ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ ഷഹദ ഫാത്തിമയെ കാണാതായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിനോട് ചേര്‍ന്നുള്ള താമരകുളത്തില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും. മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

കേരള വിഷൻ വാർത്തകൾ മൊബൈലിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/HOQ5esXFP6sK82lAIwnJE0

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top