Entertainment

പേരില്‍ മാറ്റം വരുത്തി സുരേഷ് ഗോപി

നടനും മുന്‍ എംപിയുമായ സുരേഷ് ​ഗോപി പേരില്‍ മാറ്റം വരുത്തി. സോഷ്യല്‍ മീഡിയ പേജുകളില്‍ പേരില്‍ ‘എസ്’ എന്ന ഒരക്ഷരം കൂടി ചേര്‍ത്താണ് മാറ്റം വരുത്തിയിരിക്കുന്നത്.Suresh Gopi ‘ എന്ന സ്പെല്ലിങ്ങിന് പകരം ‘Suressh Gopi’, എന്നാണ് ഇപ്പോള്‍ താരത്തിന്റെ ഫേയ്സ്ബുക്ക് അടക്കമുള്ള പേജുകളില്‍ ഉള്ളത്.

മുൻപ് നടിമാരായ ലെന, റായ് ലക്ഷ്മി, റോമ തുടങ്ങിയവരും പേരിന്റെ സ്പെല്ലിങ്ങില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി ഇനി റിലീസിനെത്തുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ്. സെപ്റ്റംബര്‍ 30നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top