COA

ദൃശ്യ ടവർ ആൻഡ് സിഒഎ ഭവൻ തുറന്നു

കോട്ടയം: ദൃശ്യ ടവർ ആൻഡ് സിഒഎ ഭവൻ പാലായിൽ പ്രവർത്തനം ആരംഭിച്ചു. ദൃശ്യ ടവർ ആൻഡ് സിഒഎ ഭവൻ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.സിഒഎ ഭവൻ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.  മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനത്തിൽ മുഖ്യ രക്ഷാധികാരിയും സിഒഎ വൈസ് പ്രസിഡണ്ടും കേരളവിഷൻ ചെയർമാനുമായ പ്രവീൺ മോഹൻ അധ്യക്ഷനായി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംരംഭമായ ദൃശ്യ ടവർ ആൻഡ് സിഒഎ ഭവൻ നഗര മധ്യത്തിൽ അമ്പലപ്പുറത്ത് കാവിനോട് ചേർന്നുള്ള പതിനാറര സെന്റ്‌ സ്ഥലത്താണ് ആധുനിക സംവിധാനങ്ങളോടെ സ്ഥാപിച്ചിരിക്കുന്നത്. സിഒഎ സംസ്ഥാന പ്രസിഡന്റ്‌ അബൂബക്കർ സിദ്ധിഖ് കൺട്രോൾ റൂമും, എസി ഹാൾ സിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി രാജനും ഉദ്ഘാടനം ചെയ്തു.

കേരള വിഷനും കെവിഎച്ച് ഗ്രൂപ്പും ചേർന്ന് ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടെ സർക്കാർ ആശുപത്രികളിലെ നവജാത ശിശുക്കൾക്കായി നടപ്പാക്കുന്ന ‘എന്റെ  കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ധർമ്മജൻ ബോൾഗാട്ടി നിർവഹിച്ചു. തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ മാണി സി കാപ്പൻ, അഡ്വ.മോൻസ് ജോസഫ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമലാ ജിമ്മി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ്‌മോൻ മുണ്ടക്കൽ, രാജേഷ് വാളിപ്ലാക്കൽ, പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ, സന്തോഷ് ജോർജ് കുളങ്ങര, കേരള വിഷൻ മാനേജിങ് ഡയറക്ടർ രാജ് മോഹൻ മാമ്പ്ര, സ്വാഗതസംഘം ജനറൽ കൺവീനർ പി എസ് സിബി, സിഒഎ ജില്ലാ സെക്രട്ടറി ബി റെജി എന്നിവർ സംസാരിച്ചു.

കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/FBZsvaKnu3s2ftD7x4PTG1

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top