Uncategorized

തിരുവനന്തപുരം: കുട്ടികളുടെ ക്ഷണം സ്വീകരിച്ച്‌ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഓണം ആഘോഷിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.തിരുവനന്തപുരം മുള്ളറംകോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് മന്ത്രി ഓണസദ്യയുണ്ടത്.

https://www.facebook.com/comvsivankutty/videos/580371340210243/?flite=scwspnss

സ്‌കൂളില്‍ മന്ത്രിയെത്തിയപ്പോള്‍ കൗതുകത്തോടെ കുട്ടികള്‍ ഓടിച്ചെന്നു. മതിയാവോളം ഫോട്ടോയെടുത്തു. മന്ത്രിക്ക് സമ്മാനങ്ങള്‍ നല്‍കാനും കുട്ടികള്‍ മറന്നില്ല. ഒ എസ് അംബിക എംഎല്‍എ ഉള്‍പ്പെടെയുള്ളവരും ഓണാഘോഷത്തിന് സ്‌കൂളില്‍ എത്തിയിരുന്നു.

https://m.facebook.com/comvsivankutty/videos/%E0%B4%93%E0%B4%A3%E0%B4%B8%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%92%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB-%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%B1%E0%B4%82%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D/580371340210243/

ഓണത്തിന് തങ്ങളോടൊപ്പം ഇരുന്ന് സദ്യ കഴിക്കാന്‍ മുള്ളറംകോട് എല്‍പി സ്‌കൂളിലെ 85 രണ്ടാം ക്ലാസ്സുകാര്‍ ചേര്‍ന്നാണ് മന്ത്രി ശിവന്‍കുട്ടിക്ക് കത്തെഴുതിയത്. കൂട്ടുകാര്‍ക്കെല്ലാം വേണ്ടി മീനാക്ഷിയാണ് മന്ത്രിയപ്പൂപ്പനെ ഓണസദ്യയ്ക്ക് ക്ഷണിച്ച്‌ കത്തെഴുതിയത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top