Breaking News

ചന്ദ്രികയുടെ മരണം പേ വിഷബാധ മൂലമല്ല, സ്ഥിരീകരണം

കോഴിക്കോട് പേരാമ്പ്രയിൽ വീട്ടമ്മ മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് തെളിഞ്ഞു. പേരാമ്പ്ര കൂത്താളി പുതിയേടത്ത് ചന്ദ്രികയുടെ മരണമാണ് പേവിഷബാധ ഏറ്റിട്ടല്ലെന്ന് സ്ഥിരീകരിച്ചത്.പേരാമ്പ്ര പുതിയേടത്ത് ചന്ദ്രിക (53) കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് വീടിന് അടുത്തുള്ള വയലില്‍ വെച്ച്‌ ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്.

അതിന് ശേഷം പേവിഷബാധക്കെതിരെ കൃത്യമായ ഇടവേളകളില്‍ വാക്‌സീനുകള്‍ എടുത്തിരുന്നു. പത്ത് ദിവസം മുൻപ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. ഇതോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top