Latest News

ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം/ വീഡിയോ

Video:Anish Antony

തൃശൂർ: ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം.തിരൂര്‍ സെന്ററിലെ ജോസ് ജ്വല്ലറിക്കുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയാണ് നാശനഷ്ടം ഉണ്ടാക്കിയത്.വൈകീട്ട് ഏഴരയ്ക്കാണ് സംഭവം. കാട്ടുപന്നി ജ്വല്ലറിക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. കൗണ്ടറിലെ ഗ്ലാസുകള്‍ കാട്ടുപന്നി തകര്‍ത്തു.

തിരൂര്‍ പള്ളിക്ക് സമീപത്തെ ജോസ് ജ്വല്ലറിക്കുള്ളിലാണ് ഓടിക്കയറിയ കാട്ടുപന്നി കടയില്‍ പാഞ്ഞു നടന്ന് പരിഭ്രാന്തി പരത്തിയത്ത്.ഗ്ലാസിന്റെ വാതിലും കൗണ്ടറിന്റെ ഗ്ലാസുകളും തകര്‍ന്നു. കടയിലെ ജീവനക്കാരും കാല്‍നടയാത്രക്കാരും ബഹളം വച്ചതിനെ തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങിയ പന്നി തിരക്കേറിയ റോഡിലൂടെ പാഞ്ഞുനടന്നത് ജനങ്ങളില്‍ ഭീതിപരത്തി. ജ്വല്ലറി അടയ്ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു കാട്ടുപന്നി ഓടിവന്നത്. സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്ന ചില്ലുകൂടുകളില്‍ ഇടിച്ചെങ്കിലും അവ തകര്‍ന്നില്ല. കടയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍ ഇടിച്ചു തെറിപ്പിച്ചു.

കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/HOQ5esXFP6sK82lAIwnJE0

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top