Latest News

കീടനാശിനി ശ്വസിച്ച്‌ ബം​ഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം

ബംഗളുരു: കീടനാശിനി ശ്വസിച്ച്‌ ബം​ഗളൂരുവില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. എട്ട് വയസുകാരി അഹാനയാണ് മരിച്ചത്. ബം​ഗളൂരു വസന്ത് ന​​ഗറിലാണ് സംഭവം.

ബം​ഗളൂരുവില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ വിനോദിന്റെ മകളാണ് അഹാന. വിനോദിനേയും ഭാര്യയേയും ശാരീരിക അശതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തീവ്ര പരിചരണ വിഭാ​ഗത്തില്‍ ചികിത്സയിലാണ്.

വീട് വൃത്തിയാക്കുന്നതിനായി കീടനാശിനി തളിച്ചിരുന്നു. ഇത് ശ്വസിച്ചാണ് അപകടം. ഉറങ്ങി എഴുന്നേറ്റ ഉടന്‍ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top