Breaking News

നീറ്റ് പരീക്ഷ ഇന്ന്; കേരളത്തിൽ 1.20 ല​ക്ഷം പേർ, ശ്രദ്ധിക്കേണ്ടവ

തിരുവനന്തപുരം:മെഡിക്കല്‍ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീറ്റ് ഇന്ന് നടക്കും.ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ട് മു​ത​ല്‍ 5.20വ​രെയാണ് പരീക്ഷ. 1.30ന്​ ​ശേ​ഷം പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. അ​ഡ്​​മി​റ്റ്​ കാ​ര്‍​ഡു​ക​ള്‍ https://neet.nic.in വെ​ബ്​​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ഇ​ന്ത്യ​യിലും ​വി​ദേ​ശ​ത്തുമായി​ 18.72 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ പരീക്ഷയ്ക്കായി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തിരിക്കുന്നത്. കേ​ര​ള​ത്തി​ല്‍ 16 ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1.20 ല​ക്ഷം പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. കാ​സ​ര്‍​കോ​ട്, പ​യ്യ​ന്നൂ​ര്‍, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ല്‍ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ള്‍.

പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്:

പ​രീ​ക്ഷ​ക്ക്​ ഷൂ​സ് ധ​രി​ച്ച്‌​ എ​ത്താ​ന്‍​ പാ​ടി​ല്ല. സ്ലി​പ്പ​ര്‍, ഉ​യ​ര​മി​ല്ലാ​ത്ത ഹീ​ലു​ള്ള ചെ​രി​പ്പ്​ എ​ന്നി​വ​യാ​കാം. ക​ട്ടി​യു​ള്ള സോ​ളു​ള്ള പാ​ദ​ര​ക്ഷ​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. വ​സ്​​ത്ര​ങ്ങ​ളി​ല്‍ വ​ലി​യ ബ​ട്ട​ണു​ക​ള്‍ പാ​ടി​ല്ല. അ​യ​ഞ്ഞ​തും നീ​ണ്ട സ്ലീ​വ്​ ഉ​ള്ള​തു​മാ​യ വ​സ്ത്ര​ങ്ങ​ള്‍ പാ​ടി​ല്ല. വി​ശ്വാ​സ​പ​ര​മാ​യ വ​സ്​​ത്ര​ങ്ങ​ള്‍/​സാ​മ​ഗ്രി​ക​ള്‍ ധ​രി​ക്കു​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​ക്കാ​യി റി​പ്പോ​ര്‍​ട്ടി​ങ്​ സ​മ​യ​ത്തി​‍െന്‍റ ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്ബെ​ങ്കി​ലും (ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക്ക്​ 12.30ന്​ ​മു​മ്ബ്) പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണം. പ​രീ​ക്ഷ ഹാ​ളി​ല്‍ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. ഹാ​ളി​ല്‍ ക​യ​റും മു​മ്ബ്​ പു​തി​യ മാ​സ്ക്​ ന​ല്‍​കും. പ​നി​യു​ള്ള​വ​ര്‍​ക്ക്​ പ്ര​ത്യേ​ക മു​റി​യി​ലാ​യി​രി​ക്കും പ​രീ​ക്ഷ.

ഹാ​ജ​ര്‍ രേ​ഖ​യി​ല്‍ പ​തി​ക്കാ​നു​ള്ള ഫോ​ട്ടോ കയ്യില്‍ കരുതണം, ഫോ​ട്ടോ​യു​ള്ള തി​രി​ച്ച​റി​യ​ല്‍ രേ​ഖ (ആ​ധാ​ര്‍/​റേ​ഷ​ന്‍ കാ​ര്‍​ഡ്​/​വോ​ട്ട​ര്‍ ഐ.​ഡി/​പാ​സ്​​പോ​ര്‍​ട്ട്​/​ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​/​പാ​ന്‍​കാ​ര്‍​ഡ്​/​പ്ല​സ്​ ടു ​അ​ഡ്​​മി​റ്റ്​ കാ​ര്‍​ഡ്), ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ളും സ്​​ക്രൈ​ബും അ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ക​രു​ത​ണം. എ​ഴു​താ​നു​ള്ള ക​റു​പ്പ്​ ബോ​ള്‍ പോ​യ​ന്‍റ്​ പേ​ന പ​രീ​ക്ഷ ഹാ​ളി​ല്‍ ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍ ന​ല്‍​കും.

പേ​പ്പ​ര്‍ ക​ഷ്​​ണ​ങ്ങ​ള്‍, ജോ​മ​ട്രി/​പെ​ന്‍​സി​ല്‍​ പെ​ന്‍​സി​ല്‍​ ബോ​ക്​​സ്, പ്ലാ​സ്​​റ്റി​ക്​ പൗ​ച്ച്‌​, കാ​ല്‍​ക്കു​ലേ​റ്റ​ര്‍, പേ​ന, സ്​​കെ​യി​ല്‍ , റൈ​റ്റി​ങ്​ പാ​ഡ്​, പെ​ന്‍​ഡ്രൈ​വ് , ഇ​റേ​സ​ര്‍ (റ​ബ​ര്‍), ​ലോ​ഗ​രി​ഥം ടേ​ബി​ള്‍, ഇ​ല​ക്​​ട്രോ​ണി​ക്​ പെ​ന്‍/ സ്​​​കാ​ന​ര്‍, മൊ​ബൈ​ല്‍ ഫോ​ണ്‍, ബ്ലൂ​ടൂ​ത്ത്, കൂ​ളി​ങ്​ ഗ്ലാ​സ്, ഇ​യ​ര്‍ ഫോ​ണ്‍ , മൈ​​ക്രോ​ഫോ​ണ്‍, പേ​ജ​ര്‍, ഹെ​ല്‍​ത്ത്​ ബാ​ന്‍​ഡ്​, വാ​ല​റ്റ്​, ഹാ​ന്‍​ഡ്​ ബാ​ഗ് , ബെ​ല്‍​റ്റ്​ , തൊ​പ്പി, വാ​ച്ച്‌​, റി​സ്​​റ്റ്​ വാ​ച്ച്‌​, ബ്രേ​സ്​​ലെ​റ്റ്​, ​കാ​മ​റ, ആ​ഭ​ര​ണ​ങ്ങ​ള്‍ , ലോ​ഹ​സാ​മ​ഗ്രി​ക​ള്‍, ആ​ഹാ​ര പ​ദാ​ര്‍​ഥ​ങ്ങ​ള്‍ എന്നിവ ഹാളില്‍ അനുവദിക്കില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top