Breaking News

വെട്ടേറ്റു വീണ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു ഒന്നരവയസ്സുകാരൻ, കൊലപാതകത്തിനു പിന്നിൽ കുടുംബവഴക്ക്

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍കാട് ദീപികയെയാണ് (28) ഭര്‍ത്താവ് അവിനാശ് വെട്ടി കൊലപ്പെടുത്തിയത്.കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ഒന്നര വയസുകാരന്‍ ഐവിന്‍ അമ്മയെ കെട്ടിപ്പിടിച്ച്‌ കരയുകയായിരുന്നു. കൊടുവാളുമായി സമീപത്ത് തന്നെ ഭര്‍ത്താവ് അവിനാശുമുണ്ടായിരുന്നു. ആളുകള്‍ എത്തിയതോടെ കടന്നുകളയാന്‍ അവിനാശ് നടത്തിയ ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

പാലക്കാട് പള്ളിക്കുറുപ്പില്‍ ഇന്ന് രാവിലെ 8.45നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍കാട് ദീപികയെയാണ് (28) ഭര്‍ത്താവ് അവിനാശ് വെട്ടി കൊലപ്പെടുത്തിയത്. അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആംബുലന്‍സ് വിളിച്ച്‌ ദീപികയെ നാട്ടുകാര്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ബംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുന്‍പാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടില്‍ എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top