മലപ്പുറം: ബിജെപി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ വെച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ ശങ്കു ടി ദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ബാര്‍ കൗണ്‍സില്‍ അംഗമാണ്.