കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,200 രൂപയായി.10 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4775 രൂപയായി.
ജൂണ്‍ ഒന്നിന് 38,000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. 11ന് 38,680 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തി. 15ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരത്തോളം രൂപ കുറഞ്ഞ് 37,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലും സ്വര്‍ണവില എത്തി. പിന്നീട് വില കൂടുന്നതാണ് ദൃശ്യമായത്.