Breaking News

കന്റോണ്‍മെന്റ് ഹൗസ് മതിൽ ചാടിക്കടന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ, പിടിച്ചുവച്ച് ജീവനക്കാർ, സംഘർഷം

തിരുവനന്തപുരം:പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധത്തിനിടെ മൂന്ന് പ്രവര്‍ത്തകര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറി. ഇതില്‍ ഒരാളെ കന്റോണ്‍മെന്റ് ഓഫീസിലെ ജീവനക്കാര്‍ പിടിച്ചുവച്ചു. പിന്നീട് ഇവരെ മ്യൂസിയം പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു.

നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ പങ്കെടുത്തത്. ഡിവൈഎഫ്‌ഐക്കെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രതിഷേധം കണക്കിലെടുത്ത് പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നില്‍ വലിയ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. ഈ സന്നാഹങ്ങളെ മറികടന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിനകത്തേക്ക് ചാടിക്കടന്നത്.

പ്രതിപക്ഷനേതാവിന്റെ വീട്ടിനകത്തേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയറിയത് സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ഓഫീസിന് മുന്നിലുണ്ടായിരുന്ന ഫ്ലക്സും കൊടിയും പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി കന്റോണ്‍മെന്റ് ഓഫീസിലെ ജീവനക്കാര്‍ ആരോപിച്ചു. എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായി അകത്തുകയറിയ പ്രവര്‍ത്തകരെ വിഡി സതീശന്റെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഡിവൈഎഫ്‌ഐ നേതാക്കളും ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top