വട്ടപ്പാറ:മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് ആയിരുന്നു. ദീർഘകാലം മിൽമ ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2001ൽ ചടയമംഗലത്തുനിന്നാണ് എംഎൽഎ ആയത്.കെപിസിസി അംഗമായിരുന്നു.
കെഎസ്യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന് രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.