Breaking News

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു, യുഎഇയില്‍ മലയാളി നഴ്സിന് ദാരുണാന്ത്യം

ഷാർജ:യുഎഇയില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകള്‍ ചിഞ്ചു ജോസഫാണ് (29) മരിച്ചത്.അല്‍ നഹ്ദയിലാണ് അപകടമുണ്ടായത്. ദുബായ് മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലെ നഴ്സായിരുന്നു ചിഞ്ചു.

വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്ബോള്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് വയസുള്ള മകളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top