Breaking News

സിക്സ് അടിച്ചു ജയിക്കും, കോട്ടകൾ തകരുമെന്ന് ജോ ജോസഫ്; ജനം അംഗീകരിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നു ഉമ തോമസ്

കൊച്ചി:നൂറു ശതമാനം ആത്മവിശ്വാസമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്.സിക്സ് അടിച്ച് ജയിക്കും, കോട്ടകള്‍ തകരുമെന്നും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് പറഞ്ഞു. ജോ ജോസഫ് വാഴക്കാലയിൽ 140 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

അതേ സമയം ജനം അംഗീകരിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്.പിടിയുടെ ആത്മാവ് ഒപ്പമുണ്ട്, പ്രകൃതിപോലും അനുകൂലമാണ്. പാലാരിവട്ടം ബൂത്തില്‍ ഉമ തോമസ് വോട്ട് രേഖപ്പെടുത്തി.”

തൃക്കാക്കര മണ്ഡലത്തിൽ രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു.1,96,805 വോട്ടര്‍മാരാണ് ആകെയുള്ളത്. . വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top