ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസിലെ പ്രൈമറി സ്കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സാന്‍ അന്റോണിയോയില്‍ നിന്ന് 70 മൈല്‍ അകലെ ഉവാള്‍ഡെയിലെ റോബ് പ്രൈമറി സ്കൂളിലാണ് വെടിവെപ്പ് നടന്നത്.
സ്കൂളിലെ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വെടിയേറ്റത്. 13 കുട്ടികളെ ചികിത്സയ്ക്കായി ഉവാള്‍ഡെ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയതായി ടെക്സാസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചിട്ടുണ്ട്. ഉവാള്‍ഡെ സ്വദേശി സാല്‍വഡോര്‍ റാമോസ് എന്ന 18 വയസ്സുകാരനാണ് വെടിവച്ചത്.