Kozhikode

വിലക്കുറവുമായി ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്

കോഴിക്കോട്: അധ്യയനവർഷാരംഭത്തിലെ കൃത്രിമ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സ്റ്റുഡന്റ്‌സ് മാർക്കറ്റുകൾ ആരംഭിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മുതലക്കുളത്ത് ആരംഭിച്ച ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാർക്കറ്റ് തുറന്ന്‌ കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് നിർവഹിച്ചു. ഡയറക്ടർ ഗോകുൽദാസ് ആദ്യവിൽപ്പന നിർവഹിച്ചു.

ജില്ലയിൽ 45 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെയും ത്രിവേണി സൂപ്പർ മാർക്കറ്റുകളുടെയും നേതൃത്വത്തിൽ സ്റ്റുഡന്റ്‌സ് മാർക്കറ്റുകൾ ആരംഭിക്കുന്നത്. മൊബൈൽ ത്രിവേണി കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന സ്റ്റുഡന്റ്‌സ് മാർക്കറ്റും ആരംഭിക്കും. ഗുണമേന്മയും വിലക്കുറവും ഉറപ്പ് വരുത്തിയിട്ടുള്ള, വിദ്യാർഥികൾക്ക്‌ ഏറെ പ്രിയങ്കരമായിട്ടുള്ള ത്രിവേണി നോട്ട്ബുക്കുകൾക്ക് പുറമേ വിവിധ കമ്പനികളുടെ സ്‌കൂൾ ബാഗുകൾ, കുടകൾ, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്‌സ്, മറ്റ് പഠനോപകരണങ്ങൾ എന്നിവ ലഭ്യമാണ്. ഇതാദ്യമായാണ് കൺസ്യൂമർഫെഡ് ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാർക്കറ്റ് മുതലക്കുളത്ത് ആരംഭിക്കുന്നത്. മികച്ച പേപ്പറുകളാൽ ആകർഷകമായി തയ്യാറാക്കിയ ത്രിവേണി നോട്ട്ബുക്കുകളുടെ വിപുലമായ ശേഖരമുൾപ്പെട്ട നോട്ട്ബുക്ക് ഗാലറി, വിവിധ കമ്പനികളുടെ ആകർഷകമായ ബാഗുകൾ, കമ്പനി വിലയിലും കുറച്ച് ലഭിക്കുന്ന ബാഗ് ഹൗസ്, ഷൂ മാർക്കറ്റ്, അംബ്രലാ കോർണർ തുടങ്ങിയവ മെഗാ സ്റ്റുഡന്റ്‌സ് മാർക്കറ്റിനെ ആകർഷകമാക്കുന്നു. മധുരം നുണയാൻ ഐസ്‌ക്രീം പാർലറും ഒരുക്കിയിട്ടുണ്ട്‌. ജൂൺ 15 വരെ തുടരും. റീജണൽ മാനേജർ പി കെ അനിൽകുമാർ സ്വാഗതവും ജയകൃഷ്ണൻ നന്ദിയും പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top