Business

ശ്രീ തമ്പുരാന്‍ ചിട്ടീസ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു,ഉദ്ഘാടനം നാളെ നടൻ അശോകൻ നിർവഹിക്കും

കൊച്ചി:ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ തമ്പുരാന്‍ ചിറ്റ് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റ്ഡ് അതിന്‍റെ റീജിണല്‍ ഓഫീസ് കൊച്ചി, രവിപുരം, ശ്രീകണ്ടത്ത് റോഡിലെ, ഒക്സ്ഫോര്‍ഡ് ബിസിനസ്സ് സെന്ററില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

നാളെ(18. 05. 2022) രാവിലെ 10 മണിക്ക് പ്രശസ്ത ചലച്ചിത്ര താരം അശോകന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ ചലച്ചിത്ര നടന്‍ ശിവജി ഗുരുവായൂര്‍, കേരളവിഷന്‍ ചെയര്‍മാന്‍  പ്രവീണ്‍ മോഹന്‍, കേരളവിഷന്‍ എം ഡി  രാജ്മോഹന്‍ മാമ്പ്ര, ചലച്ചിത്ര നിര്‍മ്മാതാവ് ബാദുഷ, ഓള്‍ കേരള ചിറ്റ് ഫണ്ട്സ് അസോസിയേഷന്‍ പ്രസിഡണ്ട്‌  കെപി വര്‍ഗ്ഗീസ് ബാബു. പ്രശസ്ത മജീഷ്യന്‍  ഷൊർണൂർ രവി, ചലച്ചിത്ര സംവിധായകന്‍  കെ ജി വിജയകുമാര്‍ എന്നിവരും പങ്കെടുക്കും.

കേരളത്തിലെ വ്യാപാര സാമ്പത്തിക രംഗത്ത്‌ സമ്പാദ്യവും സേവനവും ഉറപ്പുവരുത്തുക എന്നതാണ് ശ്രീ തമ്പുരാന്‍ ചിറ്റ് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റ്ഡ് എന്ന സ്ഥാപനം ലക്ഷ്യം വയ്ക്കുന്നത് എന്ന് സ്ഥാപനത്തിന്‍റെ എം ഡി  ലയണര്‍. ഡോക്ടര്‍. ബി വിജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷമായി, ചെന്നൈയിലെ ആദംപാക്കത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ തമ്പുരാന്‍ ചിറ്റ് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റ്ഡ് കൃത്യവും ചിട്ടയുമായ പ്രവര്‍ത്തനത്തിലൂടെ ചിട്ടി വ്യാപാര രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ്‌.

ഒരു ലക്ഷം മുതല്‍ 25 ലക്ഷം വരെയുള്ള ബിസിനസ്സ് ചിട്ടികള്‍ ആണ് ശ്രീ തമ്പുരാന്‍ ചിറ്റ് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റ്ഡ് നല്‍കുന്നത്. വളരെ ബിസിനസ്സ് സൌഹൃദമായ വ്യവസ്ഥകളോടെ നടത്തുന്ന ചിട്ടികള്‍ കേരളത്തിലെ വ്യാപാര മേഖലക്ക് ഗുണപ്രദം ആവുമെന്ന് എം ഡി പറഞ്ഞു.

ലയനര്‍. ഡോക്ടര്‍. ബി വിജയകുമാര്‍, പ്രശസ്ത മജീഷ്യന്‍  ഷൊർണൂർ രവി, വേണു ഗോപാല്‍ (ബ്രാഞ്ച് മാനേജര്‍) എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 7845294222

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top