ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്ഷുറന് സ്ഥാപനമായ എല്‍ഐസിയുടെ ഓഹരികള്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.നേരത്തെ നിശ്ചയിച്ച 949 രൂപയില്‍ 8.11 ശതമാനം ഡിസ്കൗണ്ടോടെ 872 രൂപയ്ക്കാണ് എന്‍എസ്ഇയിലെ ലിസ്റ്റിങ്. ബിഎസ്ഇയില്‍ 867 രൂപയ്ക്കാണ് എല്‍ഐസി ലിസ്റ്റ് ചെയ്തത്.
902-949 പ്രൈസ് ബാന്‍ഡില്‍ എല്‍ഐസി ഈ മാസം പ്രാഥമിക ഓഹരി വില്‍പ്പന നടത്തിയിരുന്നു. 20,557 കോടി രൂപയാണ് ഇതുവഴി സമാഹരിക്കാനായത്.
നേരത്തെ നിശ്ചയിച്ചതിലും 81.80 രൂപ കുറവിലാണ് ബിഎസ്ഇയില്‍ എല്‍ഐസിയുടെ ഓഹരി വില്‍പ്പന ആരംഭിച്ചത്. എന്‍എസ്ഇയിലെ ഡിസ്കൗണ്ട് 77 രൂപ.
എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരിയില്‍ മൂന്നര ശതമാനമാണ് വിറ്റഴിച്ചത്.